ആലപ്പുഴ: മുൻഗണനാ വിഭാഗം, അന്ത്യോദയ അന്നയോജന വിഭാഗം റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് മസ്റ്ററിംഗ് നടത്തുന്നതിന്റെ കാലാവധി ജൂണ്‍ 30ന് അവസാനിക്കും. മസ്റ്ററിംഗ് ചെയ്യാൻ കഴിയാത്തവരുടെ ലിസ്റ്റ് മേയ് 30നകം സർക്കാരിന് കൈമാറണം. ആരോഗ്യ കാരണങ്ങൾ കൊണ്ടല്ലാതെ
മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്ത എല്ലാ മുൻഗണനാ, എ.എ.വൈ ഉപഭോക്താക്കളും റേഷൻ വിഹിതം മുടങ്ങാതിരിക്കാൻ 15ന് മുമ്പായി സമീപത്തെ റേഷൻ കടകളിലോ, താലൂക്ക് സപ്ലൈ ഓഫീസിലോ എത്തി പൂർത്തിയാക്കണമെന്ന് കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.ആരോഗ്യപരമായ കാരണങ്ങൾ മസ്റ്ററിംഗ് ചെയ്യാൻ കഴിയാത്തവർ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |