SignIn
Kerala Kaumudi Online
Sunday, 22 June 2025 5.17 PM IST

മേപ്പാടിയിൽ റിസോർട്ടിലെ  ടെന്റ്  തകർന്നുവീണ് വിനോദസഞ്ചാരി മരിച്ചു; രണ്ടുപേർക്ക് പരിക്ക്

Increase Font Size Decrease Font Size Print Page

nishma

കൽപ്പറ്റ: റിസോർട്ടിലെ ടെന്റ് തകർന്നുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് അപകടം നടന്നത്. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റാണ് തകർന്ന് വീണത്.

അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റിസോർട്ട് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഒരു സുരക്ഷയും ഇല്ലാത്ത ടെന്റാണ് തകർന്നുവീണത്. ദ്രവിച്ച മരത്തടികൾ കൊണ്ടാണ് ടെന്റ് ഉണ്ടാക്കിയത്.

16 അംഗസംഘമാണ് റിസോർട്ടിൽ എത്തിയതെന്ന് റിസോർട്ട് മാനേജർ പറയുന്നു. സ്ഥലത്ത് പെയ്ത കനത്ത മഴയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മഴയിലാണ് ടെന്റ് തകർന്ന് വീണതെന്നും ടെന്റിൽ ആവശ്യത്തിന് സുരക്ഷ ഉണ്ടായിരുന്നുവെന്നും റിസോർട്ട് മാനേജർ പറഞ്ഞു. മൂന്ന് പെൺകുട്ടികളാണ് ടെന്റിൽ ഉണ്ടായിരുന്നത്.

TAGS: DIED, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.