തൃശൂർ: പ്രിയദർശിനി പബ്ലിക് ലൈബ്രറിയുടെ പ്രഥമ പ്രിയദർശിനി പുരസ്‌കാരം റാപ്പർ വേടന്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരം. ജൂൺ പത്തൊൻപതിന് വൈകിട്ട് നാലുമണിക്ക് സ്‌നേഹതീരത്ത് നടത്തുന്ന ചടങ്ങിൽ പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് ചെയർമാൻ കെ സി വേണുഗോപാൽ എംപി സമ്മാനിക്കും.
പുതിയ കാലഘട്ടത്തിന്റെ രാഷ്ട്രീയം സർഗാത്മകതയോടെ സമൂഹവുമായി പങ്കുവയ്ക്കുന്നത് പരിഗണിച്ചാണ് വേടന് പുരസ്‌കാരം നൽകുന്നത്. പുരസ്‌കാര ദാന ചടങ്ങിൽ ഷാഫി പറമ്പിൽ എം പി, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ, സി മുകുന്ദൻ എം എൽ എ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |