പാലക്കാട്: കേരളശ്ശേരി പഞ്ചായത്തും കേരളശ്ശേരി ആരോഗ്യ വകുപ്പും വെറ്ററിനറി ഡിസ്‌പെൻസറിയും സംയുക്തമായി നടത്തുന്ന പേവിഷ പ്രതിരോധ ക്യാമ്പയിൻ ഇന്ന് ആരംഭിക്കും. മൂന്ന് ദിവസമായി നടക്കുന്ന കാമ്പയിൻ 31 ന് അവസാനിക്കും. കാമ്പയിനിന്റെ ആദ്യ ഘട്ടമായി വളർത്തു മൃഗങ്ങളിലെ പേവിഷ ബാധ തടയുന്നതിനായി പ്രതിരോധ കുത്തിവെപ്പും വാക്സിനേഷൻ പൂർത്തിയാക്കിയ മൃഗങ്ങൾക്ക് പഞ്ചായത്തിൽ നിന്ന് ഔദ്യോഗിക ലൈസൻസ് നൽകുന്ന പരിപാടിയും സംഘടിപ്പിക്കും. കേരശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, വെറ്റിനറി ഡിസ്‌പെൻസറി, വടശ്ശേരി സബ് സെന്റർ എന്നിവിടങ്ങളിലാണ് കാമ്പയിൻ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |