പയ്യന്നൂർ:കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ഡോ.മിഥുൻ മധുസൂദനന്റെ സ്മരണക്കായി കുടുംബാംഗങ്ങളും 2010 -12 സയൻസ് ബാച്ചിലെ സഹപാഠികളും ഏർപ്പെടുത്തിയ ഡോ.മിഥുൻ മെമ്മോറിയൽ എക്സലൻസ് അവാർഡ് പ്ലസ് ടു സയൻസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച എസ്.സീത , കെ.നീരജ , ആർ.അശ്വിൻ കൃഷ്ണ , ബി.ശ്രേയ , അനുവിന്ദ് സുരേഷ്, ഫാത്തിമത്ത് അഫ്ര എന്നിവർക്ക് സമ്മാനിച്ചു. നഗരസഭ കൗൺസിലർ എം.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ. അവാർഡുകൾ വിതരണം ചെയ്തു. പ്രിൻസിപ്പാൾ പി.വി.വിനോദ്കുമാർ, അഡ്വ.ശശി വട്ടക്കൊവ്വൽ, പി.ടി.എ പ്രസിഡന്റ് ടി.വി.വിനോദ്കുമാർ, മദർ പി.ടി.എ പ്രസിഡന്റ് സുജിത അനീഷ്, പി.പി.പ്രദീപൻ, കെ.കെ.മധുസൂദനൻ, ടി.ജിഷ്ണു, എസ്.ശ്രീനിധി, സി.കിരൺ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |