മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ എമർജൻസി മെഡിസിൻ (കാറ്റഗറി നമ്പർ 24/2024) തസ്തികയിലേക്ക് 31 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കമ്പ്യൂട്ടർ സയൻസ് (കാറ്റഗറി നമ്പർ 410/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയിട്ടില്ലാത്തവർക്ക് ജൂൺ 2 ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
വകുപ്പുതല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഫസ്റ്റ് ഗ്രേഡ് സർവേയർ/ഹെഡ് സർവേയർ വകുപ്പുതല പരീക്ഷയുടെ (സ്പെഷ്യൽ ടെസ്റ്റ് ഏപ്രിൽ 2024) ഫലം പ്രൊഫൈലിൽ ലഭിക്കും.
ബിരുദതല പ്രാഥമിക പരീക്ഷഎഴുതാൻ കഴിയാത്തവർക്ക് അവസരം
തിരുവനന്തപുരം: മേയ് 24 ലെ ബിരുദതല പ്രാഥമിക പരീക്ഷാദിവസം സർവകലാശാല പരീക്ഷയുണ്ടായിരുന്നവർ രണ്ട് പരീക്ഷകളുടേയും അഡ്മിഷൻ ടിക്കറ്റുമായോ, ചികിത്സയിലുള്ളവർ/ അസുഖ ബാധിതർ, പ്രസവ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ,പരീക്ഷയോടടുത്ത ദിവസങ്ങളിൽ പ്രസവം പ്രതീക്ഷിച്ചവർ, യാത്രാബുദ്ധിമുട്ടുള്ളവർ/ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ് എന്നിവ സഹിതമോ, പരീക്ഷാ തീയതിയിൽ സ്വന്തം വിവാഹം നടന്നവർ തെളിവുസഹിതം അപേക്ഷിച്ചാലോ, അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർ രേഖകൾ സഹിതം അപേക്ഷിച്ചാലോ ജൂൺ 28 ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷ എഴുതാൻ അവസരം നൽകും. പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പി.എസ്.സി. ജില്ലാ ഓഫീസിൽ ജൂൺ 2 മുതൽ 7 നകം അപേക്ഷ നൽകണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പി.എസ്.സി ആസ്ഥാന ഓഫീസിലെ ഇ.എഫ്. വിഭാഗത്തിൽ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |