തൃശൂർ: കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയിൽ (സി.എസ്.ആർ) മാതൃകാപരമായ നേതൃമികവ് പ്രകടിപ്പിച്ചതിനുള്ള ഹുറുൺ ഇന്ത്യ എഡൽഗിവ് അവാർഡ് 2025, മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടർ വി.പി നന്ദകുമാർ ഏറ്റുവാങ്ങി. മുംബയിൽ നടന്ന ഇന്ത്യാ ഫിലാന്ത്രോപി സമ്മിറ്റിലായിരുന്നു അവാർഡ് വിതരണം.
എഡൽഗിവ് ഫൗണ്ടേഷൻ സി.ഇ.ഒ നഗ്മ മുല്ലയും ഹുറുൺ ഇന്ത്യാ ഫൗണ്ടേഷൻ സ്ഥാപകൻ അനസ് റഹ്മാൻ ജുനൈദും ചേർന്നാണ് അവാർഡ് നൽകിയത്. മണപ്പുറം ഫൗണ്ടേഷൻ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ലഭിച്ച അംഗീകാരം അഭിമാനത്തോടെയാണ് ഏറ്റു വാങ്ങുന്നതെന്ന് വി.പി നന്ദകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |