ചടയമംഗലം : ജടായു ലയൺസ് ക്ലബും ചടയമംഗലം ഹരിശ്രീ ആശുപത്രിയും സംഘടിപ്പിച്ച ലോക പുകയില വിരുദ്ധ ദിനാചരണം ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ ഉദ്‌ഘാടനം ചെയ്‌തു. ആശുപത്രി ഡയറക്‌ടർ വി. സജീവ് അദ്ധ്യക്ഷനായി. ചടയമംഗലം എസ്. ഐ അലക്‌സാണ്ടർ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലി.ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്‌ടർ എ.കെ.രാജേഷ് പുകയില വിരുദ്ധ ദിന സന്ദേശം നൽകി. വാർഡ് മെമ്പർ ബിന്ദു, ഹെൽത്ത് ഇൻസ്‌പെക്‌ടർ ബിജു,മന്മഥൻ പിള്ള , മണിലാൽ,ജയ സജീവ്,ലക്ഷമി എന്നിവർ സംസാരിച്ചു. ലയൺസ് വനിതാ വിഭാഗം ഭാരവാഹി സരസ്വതി രവീന്ദ്രനാഥ് സ്വാഗതവും ഹോസ്‌പിറ്റൽ സീനിയർ കൗൺസലർ ഷൈലാ വയലാ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |