തൃശൂർ: അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ സ്ഥലം പോലും പരിശോധിക്കാതെ സ്ട്രക്ചറൽ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയ എൻജിനിയറിംഗ് കോളേജിലെ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ ആവശ്യപ്പെട്ടു. കോർപ്പറേഷൻ അതിർത്തിയിൽ 271 കെട്ടിടങ്ങളാണ് അപകടാവസ്ഥയിൽ നിൽക്കുന്നതെന്ന് കഴിഞ്ഞ കൗൺസിലിൽ അജൻഡയായി സമർപ്പിച്ചത് ഏകകണ്ഠമായി പൊളിച്ച് നിക്കുവാൻ അനുമതി നൽകിയിരുന്നു. എന്നിട്ടും മേയറും എൽ.ഡി.എഫ് ഭരണസമിതിയും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. കോർപ്പറേഷന്റെ ഉടമസ്ഥയിലുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും എം.ഒ റോഡിലേക്ക് വലിയ ഷീറ്റ് നിലം പതിച്ചതിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയും സെക്രട്ടറിക്കെതിരെയും ക്രിമിനൽ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |