കണ്ണൂർ:കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ക്ഷീര കർഷകരുടെ സംഗമം പാലമൃത് 2025 കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ.രത്നാകുമാരി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി.ജയൻ അദ്ധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് ആധുനിക ക്ഷീര കൃഷിയെക്കുറിച്ചുള്ള ക്ലാസും കാർഷിക ഉത്പന്നങ്ങളുടെ പ്രദർശന വിപണനമേളയും നടന്നു. മികച്ച ജൈവ കർഷകയ്ക്കുള്ള
സരോജിനി ദാമോദരൻ ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ച അഴീക്കോട് സി.ഡി.എസ് സീന രാജീവനെ പരിപാടിയിൽ ആദരിച്ചു. ക്ഷീരകർഷകർക്കുള്ള അവശ്യമരുന്നുകൾ അടങ്ങിയ കിറ്റും വിതരണം ചെയ്തു. . ജില്ലാ പ്രോഗ്രാം മാനേജർ സി അഞ്ചു, വീർബാക് പ്രതിനിധി ബൈജു രാമൻ, അക്ഷയ് പ്രോവെറ്റ് പ്രതിനിധി വിനോദ്, കേരള ഫീഡ്സ് പ്രതിനിധി ഷാജി, ഹോമിയോ ഹോബെറ്റ് പ്രതിനിധി മുനീർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |