തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിലെ ഈവനിംഗ് ഡിഗ്രി കോഴ്സിന് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് , ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. ബി.ഇ /ബി.ടെക്ക് ബിരുദവും എം.ഇ /എം.ടെക്ക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുമുള്ളവർ 17ന് രാവിലെ 10ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക്: https://www.cet.ac.in.
ഫോൺ: 0471 2998391.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |