തൃശൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ കുട്ടികളും വിജയിച്ച സ്‌കൂളുകൾക്കും പ്ലസ് ടുവിന് ഉന്നത വിജയം നേടിയ സ്‌കൂളുകൾക്കുമായി തൃശൂർ യംഗ് മെൻസ് ക്രിസ്റ്റ്യൻ അസോസിയേഷൻ 'മികവ്' ആദര പരിപാടി സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10ന് പാലസ് റോഡ് വൈ.എം.സി.എ ഹാളിൽ നടക്കുന്ന മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്യും. സ്‌കൂളുകൾക്ക് ട്രോഫികളും കാഷ് അവാർഡും സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ വിശിഷ്ടാതിഥികളാകും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഷാജി ചെറിയാൻ, ട്രഷറർ ജോജു മഞ്ഞില, ജനറൽ സെക്രട്ടറി ജിൽസൺ ജോസ്, ബോർഡ് അംഗം ഡോ. ജസ്റ്റിൻ ജോർജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |