ചേർത്തല :ഭൂമിക്ക് തണലൊരുക്കാൻ വൃക്ഷങ്ങൾ നട്ടും നനച്ചും പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളും പ്രതിജ്ഞയുമായി വിവിധ സംഘടനകൾ പരിസ്ഥിതി ദിനം ആചരിച്ചു. ചേർത്തല നഗരസഭയിൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ വ്യക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. ക്ലീൻസിറ്റി മാനേജർ എസ്.സുദീപ് ഹരിത ഭാരത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ സെക്രട്ടറി ടി.കെ.സുജിത്ത്,ജനപ്രതിനിധികൾ, ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ, സാക്ഷരതാ പ്രേരക്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |