നിരക്കുകൾ കുറയ്ക്കുകയും വിപണിയിൽ പണലഭ്യത ഉറപ്പാക്കുകയും ചെയ്തുള്ള പണനയ സമിതിയുടെ തീരുമാനം സമ്പദ് വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കും. പണനയ സമിതി കൈകൊണ്ട നടപടികൾ വായ്പാ വളർച്ചയെ ഏതുതരത്തിൽ സ്വാധീനിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
ലക്ഷ്മണൻ വി
ഗ്രൂപ്പ് പ്രസിഡന്റ് ആൻഡ്
ട്രഷറി മേധാവി (ട്രഷറർ),
ഫെഡറൽ ബാങ്ക്
വിലക്കയറ്റം നിയന്ത്രിക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന നിലപാടാണ് റിസർവ് ബാങ്ക് പണനയ സമിതി സ്വീകരിച്ചത്. പണപ്പെരുപ്പം കുറയുന്നതുവരെ നിയന്ത്രണ നടപടികൾ തുടരാനാണ് തീരുമാനം.
വിനോദ് ഫ്രാൻസിസ്,
ജനറൽ മാനേജർ ആൻഡ്
ചീഫ് ഫിനാൻഷ്യൽ
ഓഫീസർ,
സൗത്ത് ഇന്ത്യൻ ബാങ്ക്
പണലഭ്യത കൂടുന്നത് ബാങ്കുകളുടെ വായ്പ ശേഷിയെ ഉയർത്തും. വിലക്കയറ്റം 3.7 ശതമാനമായി കുറയുമെന്ന പ്രതീക്ഷ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ വാങ്ങൽ ശേഷിയെ കാര്യമായി സ്വാധീനിക്കുമെന്നാണ് കരുതുന്നത്.
കെ. പോൾ തോമസ്,
എം.ഡി ആൻഡ്
സി.ഇ.ഒ,
ഇസാഫ് സ്മോൾ
ഫിനാൻസ് ബാങ്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |