കൊച്ചി: തെരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് കുടുംബസമേതം സിംഗപ്പൂരിലേക്ക് യാത്ര വാഗ്ദാനം ചെയ്ത് കെ.എസ്.എഫ്.ഇയുടെ പുതിയ ചിട്ടി സ്കീം. ഹാർമണി ചിറ്റ്സ് എന്ന പുതിയ പദ്ധതിയിലൂടെ നിരവധി സമ്മാനങ്ങളാണ് നൽകുന്നത്.
2025 ഏപ്രിൽ ഒന്ന് മുതൽ 2026 ഫെബ്രുവരി 28 വരെയാണ് കാലാവധി. ആദ്യ സീരീസ് ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയാണ്.
കൃത്യമായി തവണ അടക്കുന്നവരെയാകും നറുക്കെടുപ്പിൽ പരിഗണിക്കുക. സുരാജ് വെഞ്ഞാറമൂട് മുഖ്യവേഷത്തിൽ എത്തിയ ഹാർമണി ചിട്ടിയുടെ പുതിയ പരസ്യചിത്രവും പുറത്തിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |