കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തിൽ മൈജിയുടെ നേതൃത്വത്തിൽ "വലിച്ചെറിയാം ചീത്ത ശീലങ്ങൾ " എന്ന പേരിൽ പ്രചാരണം സംഘടിപ്പിച്ചു. പ്ലാസ്റ്റിക്ക് വലിച്ചെറിയുന്നതിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ മാലിന്യക്കൂനകളിൽ " വലിച്ചെറിയാം ചീത്ത ശീലങ്ങൾ " എന്നെഴുതിയ പ്ലക്കാർഡുകൾ മൈജി സ്ഥാപിച്ചു. പരിസ്ഥിതിക്കും സമൂഹത്തിനും വേണ്ടി നില കൊള്ളുന്ന ഒരു ബ്രാൻഡെന്ന നിലയിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാനുള്ള മാനസികാവസ്ഥ ഉപേക്ഷിക്കാനുള്ള സന്ദേശമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മൈജി ഇന്ത്യ ചെയർമാൻ എ. കെ. ഷാജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |