കൊച്ചി: തെലങ്കാനയ്ക്ക് പിന്നാലെ വസ്ത്രനിർമാണ യൂണിറ്റ് ആരംഭിക്കാൻ കിറ്റെക്സിന് ആന്ധ്ര പ്രദേശിൽ നിന്നും ക്ഷണം. ആന്ധ്രപ്രദേശ് ടെക്സ്റ്റയിൽ മന്ത്രി എസ്. സവിത ഇന്ന് കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനം സന്ദർശിക്കും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിർദ്ദേശ പ്രകാരമാണ് സന്ദർശനം.
കിറ്റെക്സ് എം.ഡി സാബു എം. ജേക്കബിനെ ചന്ദ്രബാബു നായിഡുവുമായി നേരിട്ടുള്ള കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിക്കലാണ് ഉദ്ദേശ്യമെന്ന് കിറ്റെക്സ് അറിയിച്ചു.
കിറ്റെക്സിന് നേരെ സർക്കാർ തുടർച്ചയായി അക്രമം അഴിച്ചുവിടുന്നതായി ആരോപിച്ച് കേരളത്തിൽ നടത്താനിരുന്ന 3,500 കോടി രൂപയുടെ നിക്ഷേപം തെലുങ്കാനയിലേക്ക് കിറ്റെക്സ് മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |