മുഹമ്മ:പത്രപ്രവർത്തകനും കവിയും നാടകകാരനും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവുമായിരുന്ന എം. എൻ.കുറുപ്പിന്റെ സ്മരണാർത്ഥം യുവ എഴുത്തുകാർക്കുള്ള എം.എൻ.കാവ്യപുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. 2025 ജൂലായ് 9 ന് 45 വയസ് കവിയാത്തവർക്ക് അപേക്ഷിക്കാം. ഇരുപതിനായിരത്തിയൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കൺവീനർ, എം.എൻ.കാവ്യപുരസ്കാര സമിതി,പുരോഗമന കലാസാഹിത്യ സംഘം മാരാരിക്കുളം ഏരിയാ കമ്മിറ്റി, പാതിരപ്പള്ളി പി.ഒ. ആലപ്പുഴ. പിൻ.688521 എന്ന വിലാസത്തിൽ 20 ന് മുമ്പ് ലഭിക്കണം. pukasamarariac2016@gmail.com എന്ന മെയിലിലും അയക്കാവുന്നതുമാണ്.
ഫോൺ: 9895193228,9847297403.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |