മാന്നാർ: ജില്ലാ ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) മാന്നാർ ഏരിയാ കമ്മിറ്റി രൂപീകരിച്ചു. മാന്നാർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ സമ്മേളനം ജില്ലാ പ്രസിഡന്റ് കോശി അലക്സ് ഉദ്ഘാടനം ചെയ്തു. സി.പി.എം മാന്നാർ ഏരിയാ സെക്രട്ടറി പി.എൻ ശെൽവരാജൻ അദ്ധ്യക്ഷത വഹിച്ചു.എസ്.രമേശൻ,കെ.പി പ്രദീപ്,കെ.മുരളീധരൻ, കെ.ആർ ദേവരാജൻ,കെ.എം സഞ്ജുഖാൻ, ടി.ജി മനോജ്,കെ.കെ രഞ്ജിത്ത്,രജിതാ കുമാരി എന്നിവർ സംസാരിച്ചു.എം.കെ മനോജ് സ്വാഗതവും അജേഷ് കുമാർ നന്ദിയുംപറഞ്ഞു. ഭാരവാഹികളായി കെ.ആർ ദേവരാജൻ( പ്രസിഡന്റ്), പി.എൻ.ശെൽവരാജൻ(സെക്രട്ടറി), കെ.പി.പ്രദീപ്(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |