കൊച്ചി: എ.വി.എ പ്രൊഡക്‌ഷൻസും ആയുർവേദിക് മെഡിസിൻ മാനുഫാക്ച്ചേഴ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യയും സംയുക്തമായി നിർമ്മിച്ച ''ആയുർവേദ ദി ഡബിൾ ഹെലിക്സ് ഒഫ് ലൈഫ്'' എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം ഇന്ന് നടക്കും. ന്യൂഡൽഹി മഹാദേവ് റോഡിലെ ഫിലിംസ് ഡിവിഷൻ ഓഡിറ്റോറിയത്തിൽ വൈകിട്ട് 6ന് നടക്കുന്ന സ്ക്രീനിംഗ് കേന്ദ്രമന്ത്രി പ്രതാപ്റാവ് ഗണപത്റാവ് ജാദവ് ഉദ്ഘാടനം ചെയ്യും. നിർമ്മാതാവ് ഡോ. എ.വി.അനൂപ്, സംവിധായകൻ വിനോദ് മങ്കര, ഡോ.പി.രാംകുമാർ, ഡോ. ഡി. രാമനാഥൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |