കീവ്: യുക്രെയ്നിൽ കനത്ത വ്യോമാക്രമണവുമായി റഷ്യ. നിരവധി സ്ഥലങ്ങളിലായി നടന്ന ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണം മൂന്ന് വർഷത്തിലേറെയായി തുടരുന്ന യുദ്ധത്തിലെ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണെന്ന് യുക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി പറഞ്ഞു. റഷ്യൻ സൈന്യം ചൊവ്വാഴ്ച പുലർച്ചെ 315ലധികം ഡ്രോണുകളും ഏഴ് മിസൈലുകളുമാണ് ഉപയോഗിച്ചതെന്നും ആക്രമണത്തിൽ ഒഡേസയിലെ അമ്മമാർക്കുള്ള ആശുപത്രിയും നിരവധി കെട്ടിടങ്ങളും തകർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുനെസ്കോ പൈതൃകപട്ടികയിൽ പെടുത്തിയ കീവിലെ സെന്റ് സോഫിയ കത്തീഡ്രലിനും കേടുപാടുകൾ സംഭവിച്ചു. അതേസമയം, 102 യുക്രെയ്നിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി ചൊവ്വാഴ്ച റഷ്യയും അറിയിച്ചു. ഡ്രോൺ ആക്രമണം കാരണം, റഷ്യയിൽ വ്യോമഗതാഗതത്തിന് താൽക്കാലിക നിയന്ത്രണങ്ങളേർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |