പാവറട്ടി: കുണ്ടഴിയൂർ ഗവ. എം.യു.പി സ്‌കൂളിൽ തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്‌കരണ പ്ലാന്റ് വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ടി.അബ്ദുൾമജീദ് അദ്ധ്യക്ഷത വഹിച്ചു. സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ സ്വച്ഛ് സർവേക്ഷൻ പദ്ധതിയുടെ ഭാഗമായാണ് തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിച്ചത്. വെെസ് പ്രസിഡന്റ് മുംതാസ് റസാഖ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഫെഡി കെ.ജോസ്, സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ പ്രോഗ്രാം കോ-ഓഡിനേറ്റർ പി.കെ.പൃഥ്വിപാലൻ, ഹെഡ്മാസ്റ്റർ സി.വി.സുഭാഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |