മുംബയ്: ഇന്ത്യയിലെ മുൻനിര സ്വകാര്യ ലൈഫ് ഇൻഷ്വറൻസ് കമ്പനികളിൽ ഒന്നായ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്, 2024-25 സാമ്പത്തിക വർഷത്തിലെ വാർഷിക മൂല്യനിർണയത്തിനിടെ 176.32 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന മൊത്തം ബോണസ് പ്രഖ്യാപിച്ചു. കമ്പനി തുടർച്ചയായി 11-ാം വർഷമാണ് ബോണസ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം ബോണസ് 134.44 കോടി രൂപയായിരുന്നു. 31ശതമാനം വർദ്ധിപ്പിച്ചു.
മൊത്തം ബോണസ് 176.32 കോടി രൂപയിൽ നിന്ന് 53.43 കോടി രൂപ ക്യാഷ് ബോണസായും മെച്യൂരിറ്റി ബോണസായും യോഗ്യരായ പോളിസി ഉടമകൾക്ക് വിതരണം ചെയ്യും. ബാക്കി തുക 2025-26 സാമ്പത്തിക വർഷത്തിൽ പോളിസി കാലാവധി പൂർത്തിയാകുമ്പോഴോ സറണ്ടർ ചെയ്യുമ്പോഴോ നേരത്തെയുള്ള മരണം സംഭവിച്ചാലോ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |