കൊച്ചി: അക്യൂട്ട് മൈലോയിഡ് ലുക്കീമിയ (എ.എം.എൽ), ചോലാഞ്ചിയോ കാർസിനോമ എന്നീ ക്യാൻസറുകൾ ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനുള്ള അംഗീകൃത ഓറൽ ടാർഗെറ്റഡ് തെറാപ്പിയായ ഇവോസിഡെനിബ് (ടിബ്‌സോവോ) വിപണിയിലെത്തിച്ച് പ്രമുഖ ഫ്രഞ്ച് ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ സെർവിയർ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ സെർവിയർ ഇന്ത്യ. മരുന്നുകളുടെ ഇറക്കുമതി, വില്പന, വിതരണം എന്നിവ നിയന്ത്രിക്കുന്ന സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ നിന്ന് ഇവോസിഡെനിബിന് സെർവിയർ ഇന്ത്യയ്ക്ക് അനുമതി ലഭിച്ചു.
'നൂതനവും കൃത്യതയുള്ളതുമായ മരുന്നുകൾ ഏറ്റവും ആവശ്യമുള്ള രോഗികൾക്ക് എത്തിച്ചുകൊണ്ട് ഓങ്കോളജി പരിചരണം മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലുടനീളമുള്ള രോഗികളുടെ അതിജീവന സാദ്ധ്യതകളും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ ദൗത്യത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് പുതിയ മരുന്ന് അവതരിപ്പിക്കുന്നതിലൂടെ നടത്തുന്നത്.' സെർവിയർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഔറലീൻ ബ്രെട്ടൺ പറഞ്ഞു.
' ഇന്ത്യയിൽ ക്യാൻസർ പരിചരണം മെച്ചപ്പെടുത്തുന്നതിലും ജീവിതം മെച്ചപ്പെടുത്തുന്നതിലും ടാർഗെറ്റഡ് തെറാപ്പിയുടെ നേട്ടങ്ങളും നൂതനാശയങ്ങളുടെ കഴിവും ഈ തെറാപ്പി എടുത്തുകാണിക്കുന്നു, ' സെർവിയർ ഇന്ത്യ മെഡിക്കൽ ആൻഡ് പേഷ്യന്റ് അഫയേഴ്‌സ് ഡയറക്ടർ ഡോ. പ്രണവ് സോപോറി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |