തിരുവനന്തപുരം: കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റ് അങ്കണത്തിൽ വഴുതന തൈ നട്ട് ഉദ്ഘാടനം ചെയ്തു. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,കെ.രാജൻ,എ.കെ.ശശീന്ദ്രൻ, ചീഫ് സെക്രട്ടറി എ.ജയതിലക്,കാർഷികോത്പാദന കമ്മീഷണർ ഡോ.ബി.അശോക്, കൃഷി വകുപ്പ് ഡയറക്ടർ ഡോ.ശ്രീറാം വെങ്കിട്ടരാമൻ തുടങ്ങിയവർ പങ്കെടുത്തു. പച്ചക്കറി കൃഷി വ്യാപിപ്പിച്ചുകൊണ്ട് മുൻവർഷങ്ങളിലെ പോലെ ഇത്തവണയും വിഷരഹിത പച്ചക്കറി ഉത്പാദനം സാദ്ധ്യമാക്കാനാണ് ശ്രമമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. നാച്ചുറൽ ഫാമിംഗ് രീതികൾ കേരളത്തിൽ പ്രാവർത്തികമാക്കുന്നതിന്റെ പ്രാരംഭ നടപടിയായി ആന്ധ്രാപ്രദേശുമായി സഹകരിച്ച് പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |