കൊല്ലം: നിറവ് സാഹിത്യ-സംഗീത-ചിത്രകലാ സംഘടനയുടെ ആഭിമുഖ്യത്തിൽ സ്വരാഞ്ജലി മ്യൂസിക് ഹാളിൽ വച്ച് 15ന് ഉച്ചയ്ക്ക് 2ന് പുസ്തക അവലോകനവും കവിഅരങ്ങും നടത്തും. പ്രൊഫ. ഡോ. വെള്ളിമൺ നെൽസൻ രചിച്ച പാരിസ്ഥിതിക പഠനഗ്രന്ഥമായ 'അഷ്ടമുടിക്കായലും ശാസ്താംകോട്ട തടാകവും' എന്ന പുസ്തകമാണ് ചർച്ച ചെയ്യുന്നത്. ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജി പ്രിൻപ്പൽ ഡോ. അനിതാ ശങ്കർ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരനായ എസ്.അരുണഗിരി, കവിയും പാരിസ്ഥിതി പ്രവർത്തകനുമായ കെ.വി.രാമാനുജൻ തമ്പി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. വെള്ളിമൺ നെൽസനെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും. തട്ടാമല മധു അദ്ധ്യക്ഷനാകും. സാഹിത്യകാരൻ എ.റഹിംകുട്ടി പുരസ്‌കാരം സമർപ്പിക്കും. എം.കെ.കരിക്കോട്, മയ്യനാട് അജയകുമാർ, അജിത്ത് മാടൻനട എന്നിവർ സംസാരിക്കും. തുടർന്ന് കവിഅരങ്ങ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |