ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സർഗസംഗമം മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. കലാ,സാംസ്‌കാരിക, കായിക, സിനിമ, നാടക രംഗത്തെ നൂറോളം പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു. വിമർശനങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും ഉൾക്കൊള്ളുമെന്നും അഭിപ്രായങ്ങളെ പൊള്ളയായ ഫ്രെയിമിൽ ഒതുക്കുന്നത് ശരിയല്ലെന്നും ഉദ്ഘാടനം ചെയ്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം പറഞ്ഞു. പറഞ്ഞു. കെ.പി.എസി ചന്ദ്രശേഖരന്റെ സ്വാഗത ഗാനത്തോടെയാണ് പരിപാടി തുടങ്ങിയത്. മന്ത്രി പി. പ്രസാദ്, വി. മോഹൻദാസ്, പി.വി. സത്യനേശൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |