തിരുവനന്തപുരം: അണക്കെട്ടുകളിലെ സംഭരണശേഷി വർദ്ധിപ്പിക്കാൻ മണ്ണുംചെളിയും നീക്കുന്ന ഡിസിൽട്ടേഷൻ പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കൗൺസിൽ (കെ.ഐ.ഐ.ഡി.സി) പുതിയ ആസ്ഥാന മന്ദിരം ജലഭവൻ ക്യാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ മഴക്കാലത്ത് ഇടുക്കി- മലങ്കര അണക്കെട്ട് തുറന്നുവിടേണ്ടിവന്നത് സംഭരണശേഷി കുറഞ്ഞതുമൂലമാണ്. ജലസംഭരണ ശേഷിയിൽ 50 ശതമാനത്തോളം കുറവുവന്ന അരുവിക്കര ഡാമിൽ 90 വർഷത്തിന് ശേഷമാണ് ഇതു നടപ്പാക്കുന്നത്. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |