തിരുവനന്തപുരം: ജീവനക്കാരെ തട്ടിക്കാണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറും മകൾ ദിയയും നൽകിയ മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
അതേസമയം, ദിയ കൃഷ്ണയുടെ ആഭരണ വില്പനശാലയായ ഒ ബൈ ഓസിയിലെ തട്ടിപ്പ് സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും മ്യൂസിയം പൊലീസ് ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. ദിയ നൽകിയ കേസിലെ പ്രതികളായ ജീവനക്കാരികൾ ഒളിവിലാണ്. സ്വന്തം ക്യൂ.ആർ കോഡ് നൽകി മൂന്നു ജീവനക്കാരികൾ ചേർന്ന് 60 ലക്ഷത്തിലധികം രൂപ തട്ടിയെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |