കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ(എസ്.ബി.ഐ) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 70,000 യൂണിറ്റ് രക്തം ക്യാമ്പുകളിലൂടെ ശേഖരിച്ച് ബ്ലഡ് ബാങ്കുകൾക്ക് നൽകുന്ന പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ 40ൽ അധികം സർക്കാർ ബ്ലഡ് ബാങ്കുകളുമായി സഹകരിച്ച് കേരളത്തിലുടനീളം ജൂൺ 25 വരെ നീളുന്ന മഹാ രക്‌തദാന യജ്‌ഞം നടക്കും. തിരുവനന്തപുരത്ത് എസ്.ബി.ഐ റീജിയണൽ ഓഫീസ് 2ന്റെ നേതൃത്വത്തിൽ ഈ പദ്ധതിയുടെ ആദ്യക്യാമ്പ് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളെജിൽ നടന്നു. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പി.ടി.സി പ്രിൻസിപ്പൽ രമേശ് കുമാർ പി എൻ നിർവഹിച്ചു. റീജിയണൽ മാനേജർ ജി.എസ് റോഷൻ, ചീഫ് മാനേജർ രാംജിത്ത്, ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ സീന വി നെറ്റോ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |