ഇസ്രയേലിനുള്ള തിരിച്ചടിക്ക് ''ഓപ്പറേഷൻ ട്രൂ പ്രോമിസ് 3 " എന്നാണ് ഇറാൻ പേര് നൽകിയത്.
1. 2024 ഏപ്രിൽ 1- സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തു. ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ മുഹമ്മദ് റെസ സഹേദി ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു
2. ഏപ്രിൽ 13 - ഇസ്രയേലിൽ ഇറാന്റെ വ്യോമാക്രമണം. ഇസ്രയേൽ പ്രകോപനത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി പ്രതിജ്ഞയെടുത്തിരുന്നു. അതിനാൽ ദൗത്യത്തിന് ' ഓപ്പറേഷൻ ട്രൂ പ്രോമിസ് ' എന്ന് പേരിട്ടു. 99 ശതമാനം ഡ്രോണുകളും മിസൈലുകളും ഇസ്രയേൽ തകർത്തു
3. ഏപ്രിൽ 19 - ഇറാനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം. ആക്രമണം നടത്തിയെന്ന് ഇസ്രയേലോ, ഇസ്രയേലാണ് പിന്നിലെന്ന് ഇറാനോ പ്രതികരിച്ചില്ല
4. ജൂലായ് 31- ഹമാസ് തലവൻ ഇസ്മയിൽ ഹനിയേയെ ടെഹ്റാനിലെ വ്യോമാക്രണത്തിൽ ഇസ്രയേൽ വധിച്ചു
5. ഒക്‌ടോബർ 1 - ഓപ്പറേഷൻ ട്രൂ പ്രോമിസ് 2 എന്ന പേരിൽ ടെൽ അവീവിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. ആളപായമില്ല
6. ഒക്‌ടോബർ 26 - ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം. 5 മരണം
7. 2025 ജൂൺ 13 - പുലർച്ചെ 'ഓപ്പറേഷൻ റൈസിംഗ് ലയൺ " എന്ന പേരിൽ ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിച്ചു. 78 മരണം
8. ജൂൺ 13 - രാത്രി ബാലിസ്റ്റിക് മിസൈൽ ആക്രമണത്തോടെ ഇറാന്റെ തിരിച്ചടി തുടങ്ങി (ഓപ്പറേഷൻ ട്രൂ പ്രോമിസ് 3)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |