ടെഹ്റാൻ: ഇസ്രയേലിന്റെ ഇന്റലിജൻസ് ഏജൻസിയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയ ആളെ തൂക്കിലേറ്റി ഇറാൻ. ഇസ്മയിൽ ഫെക്രി എന്നയാളെ ഇന്നലെ രാവിലെയാണ് തൂക്കിലേറ്റിയത്. 2023 ഡിസംബറിലാണ് ഇയാൾ അറസ്റ്റിലായത്. ഫെക്രിയ്ക്ക് രണ്ട് മൊസാദ് ഓഫീസർമാരുമായി ബന്ധമുണ്ടായിരുന്നെന്ന് ഇറാൻ പറയുന്നു. തന്ത്രപ്രധാന പ്രദേശങ്ങൾ, പ്രമുഖ വ്യക്തികൾ തുടങ്ങി ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഇയാൾ ചോർത്തി നൽകാൻ ശ്രമിച്ചെന്നും പറയുന്നു. അതേ സമയം, ഞായറാഴ്ച വടക്കൻ ഇറാനിലെ അൽബോർസ് പ്രവിശ്യയിൽ നിന്ന് രണ്ട് മൊസാദ് ഏജന്റുമാരെ ഇറാൻ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കൾ അടക്കം പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |