ഓഫർ ജൂൺ 30വരെ ഇടപാടുകളിൽ പത്ത് ശതമാനം ഇളവ്
കൊച്ചി: രാജ്യമെമ്പാടുമുള്ള ലുലു സ്റ്റോറുകളിൽനിന്ന് ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫർണിച്ചർ, ഫാഷൻ ഐറ്റങ്ങൾ തുടങ്ങിയവ വാങ്ങുന്നവർക്ക് 10 ശതമാനം കിഴിവ് നൽകി ഫെഡറൽ ബാങ്ക്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തവണ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങുന്ന ഫെഡറൽ ബാങ്കിന്റെ അക്കൗണ്ട് ഉടമകൾക്കാണ് ഓഫർ ലഭിക്കുക. ഫെഡറൽ ബാങ്ക് ആരംഭിച്ച 'സേവിംഗ്‌സ് കി വിദ്യ' പ്രചാരണത്തിന്റെ ഭാഗമായുള്ള ഓഫർ ജൂൺ 30 വരെ ലഭിക്കും. പർച്ചേസ് ചെയ്യേണ്ട കുറഞ്ഞ തുക 5000 രൂപയാണ്. ഡിസ്‌കൗണ്ട് തുക പരമാവധി 5000 രൂപയാണ്. ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് ലുലു മാളിലെ ഷോപ്പിംഗ് അനുഭവം മികച്ചതാക്കാൻ വേണ്ടിയാണ് ഇത്തരമൊരു ഓഫർ അവതരിപ്പിച്ചതെന്ന് ബാങ്കിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം.വി.എസ് മൂർത്തി പറഞ്ഞു. ഫെഡറൽ ബാങ്ക് കാർഡ് ഓരോ തവണ ഉപയോഗിക്കുമ്പോഴും സേവ് ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വലിയ തുക ചെലവാക്കുമ്പോൾ ഉടനടി ലഭിക്കുന്ന ഇളവുകൾ പർച്ചേയ്‌സുകളെ ആകർഷകമാക്കുന്നു. താങ്ങാനാവുന്ന വിലയിൽ വൈവിദ്ധ്യപൂർണമായ സാധനങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തി, ഇടപാടുകാർക്ക് മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതാണ് ഫെഡറൽ ബാങ്കുമായുള്ള സഹകരണമെന്ന് ലുലു ഗ്രൂപ്പ് റീട്ടെയിൽ മാർക്കറ്റിംഗ് ഹെഡ് പ്രിയ മേനോൻ ചെല്ലപ്പൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |