തൃശൂർ: കേരള കാർഷിക സർവകലാശാലയും ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്‌മെന്റും സംയുക്തമായി സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു. കേരള കാർഷിക സർവകലാശാലാ കാമ്പസിൽ ശിൽപ്പശാല കാർഷിക സർവകലാശാല വൈസ് ചാൻസലറും കാർഷിക ഉത്പാദന കമ്മിഷണറുമായ ഡോ. ബി. അശോക് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്തെ കാർഷിക സംരംഭകത്വ വികസനത്തിനായി സംരംഭകരുടെയും നിക്ഷേപകരുടെയും സഹകരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. പാനൽ ചർച്ചകളും സംരംഭകരുടെ ഉത്പന്ന പ്രദർശനവും അരങ്ങേറും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. കേരളത്തിലെ സംരംഭകത്വ വികസനത്തിനും ഈ കൂട്ടായ്മ മുതൽക്കൂട്ടാകുമെന്ന് നോഡൽ ഓഫീസറും അഗ്രി ബിസിനസ് ഇൻക്യുബേറ്റർ മേധാവിയുമായ ഡോ. കെ.പി. സുധീർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |