തിരുവനന്തപുരം: ഭരണഘടനാ പദവിയിലിരിക്കുമ്പോൾ അതിനനുസൃതമായാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് മന്ത്രി പി.രാജീവ്. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങളും അടയാളങ്ങളുമാണ് ഉപയോഗിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഭാരതാംബ ചിത്രംവച്ചതിന്റെ പേരിൽ രാജ്ഭവനിലെ പരിപാടി മന്ത്രി വി.ശിവൻകുട്ടി ബഹിഷ്കരിച്ചതിനെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഗവർണർക്ക് അദ്ദേഹത്തിന്റേതായ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളുണ്ടാകാം. അത് സ്വകാര്യമായി സൂക്ഷിക്കാനുള്ള പൂർണ അവകാശവുമുണ്ട്. എന്നാൽ, രാജ്ഭവനെയും പൊതുപരിപാടികളെയും രാഷ്ട്രീയ പ്രചാരണവേദിയായി ഉപയോഗിക്കുന്നത് തെറ്റാണ്. ആർ.എസ്.എസ് നിലപാടുകളല്ല രാജ്യം അംഗീകരിച്ചിട്ടുള്ളത്. ഭരണഘടന ചർച്ചചെയ്ത് ത്രിവർണ്ണ പതാക അംഗീകരിക്കുന്ന ഘട്ടത്തിൽ അത് അശുഭമാണെന്നായിരുന്നു ആർ.എസ്.എസിന്റെ നിലപാട്. നേരത്തെയും ഈ വിഷയത്തിൽ വിവാദമുണ്ടായതാണ്. ഗവർണർ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |