കൊച്ചി: വാളയാർ കേസിലെ ചില രേഖകളുടെ പകർപ്പ് കുട്ടികളുടെ അമ്മയ്ക്ക് കൈമാറാൻ സി.ബി.ഐ കോടതി ഉത്തരവിട്ടു. മരിച്ച കുട്ടികളെ തിരിച്ചറിയുന്ന വിധത്തിലുള്ള ചില രേഖകൾ നൽകേണ്ടതില്ലെന്നും നിർദ്ദേശിച്ചു. കേസുമായി ബന്ധപ്പെട്ട ഫോൺ വിളി വിവരങ്ങൾ, ഫോറൻസിക് പരിശോധനാഫലങ്ങൾ തുടങ്ങിയ രേഖകളാണ് സി.ബി.ഐ വിചാരണക്കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. കേസിൽ മാതാപിതാക്കളേയും സി.ബി.ഐ പ്രതിചേർത്തിരുന്നു. വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിൽ തങ്ങളെ കുടുക്കിയതാണെന്നാണ് ഇവരുടെ വാദം. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് മാതാവ് രേഖകൾ ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |