തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം നാളെ മുതൽ ആരംഭിക്കും. ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങൾക്ക് ആറ് ലിറ്റർ മണ്ണെണ്ണയും എ.എ.വൈ കാർഡുകാർക്ക് ഒരു ലിറ്ററും മറ്റ് കാർഡുകാർക്ക് അര ലിറ്റർ വീതവും മണ്ണെണ്ണ ലഭിക്കും. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകൾ നിലനിന്നിരുന്നുവെന്നും ഈ ആശങ്കകൾ എല്ലാം അവസാനിപ്പിച്ചതായും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
നാളെ മുതൽ മണ്ണെണ്ണ വിതരണം ആരംഭിക്കും. റേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാനത്തിനുള്ള മണ്ണെണ്ണയിൽ കേന്ദ്രം കുറവു വരുത്തുകയാണെന്ന് ജി.ആർ. അനിൽ പറഞ്ഞു. 5.676 കിലോ ലിറ്റർ മണ്ണെണ്ണ ഈ വർഷത്തെ ആദ്യപാദത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. മണ്ണെണ്ണ വിഹിതത്തിലെ കുറവുമൂലം മൊത്ത വ്യാപാര ഡിപ്പോകൾ പലതും ഒരു വർഷത്തിലധികമായി പ്രവർത്തന രഹിതമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |