കളമശേരി: കുസാറ്റിൽ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ നടത്തിയ സമരം വിജയമെന്ന് നേതാക്കൾ പറഞ്ഞു. ഇന്നലെ രാവിലെ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മീറ്റിംഗ് തുടങ്ങുന്നതിനു മുൻപായിരുന്നു യൂണിവേഴ്സിറ്റി രജിസ്ട്രാറെ തടഞ്ഞുകൊണ്ട് സമരം ആരംഭിച്ചത്. വൈസ് ചാൻസലർ സിൻഡിക്കേറ്റ് യൂണിയൻ അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ സിൻഡിക്കേറ്റ് മീറ്റിംഗിൽ ആദ്യ ഇനമായി പരിഗണിച്ച് ഒരു മാസത്തിനുള്ളിൽ തീരുമാനമെടുത്ത് അറിയിക്കാം എന്ന് ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. യൂണിയൻ നേതാക്കളായ നിസാർ കെ.എസ്, അൻസൺ പി. ആന്റണി, ശിഹാബു അബ്ദുൽ മജീദ് വി.എസ്, എസ്. ശിവകുമാർ, മമത, ശ്രീദേവി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |