ചാലക്കുടി: എല്ലാ വിഭാഗം ജനങ്ങളിലും കായിക ക്ഷമത വളർത്തുന്നതിന് സർക്കാർ കായിക കേരളം പദ്ധതി നടപ്പാക്കുകയാണെന്ന് മന്ത്രി വി.അബ്ദുൾ റഹ്മാൻ. ചാലക്കുടി ഇൻഡോർ സ്‌റ്റേഡിയം പ്രവർത്തനത്തിന്റേയും ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ടി.കെ.ചാത്തുണ്ണി മെമ്മോറിയൽ ആധുനിക ഗ്രൗണ്ട് നിർമ്മാണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് മുതൽ സംസ്ഥാന തലം വരെ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക്് പ്രത്യേക പരിശീലനം നൽകും. തടസപ്പെട്ട ഗ്രൗണ്ട് നിർമ്മാണ പദ്ധതികൾ പൂർത്തിയാക്കും. പഞ്ചായത്തുകൾ തോറും സ്‌പോർട്ട് അക്കാഡമിക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, പ്രീതി ബാബു, ആനി പോൾ, അഡ്വ.ബിജു എസ്.ചിറയത്ത്, സി.എസ്.സുരേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |