ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) പുതിയ എക്‌സ്.എൽ750 ട്രാൻസ്ആൽപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. അതിരുകൾക്കതീതമായി സ്വാതന്ത്ര്യം തേടുന്ന റൈഡർമാരെ ലക്ഷ്യമിടുന്ന ഈ ബൈക്ക് നഗര യാത്രകൾ മുതൽ രാജ്യാന്തര റോഡ് ട്രിപ്പുകൾ വരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ അനുയോജ്യമാണ്. . ഇന്ത്യയിലുടനീളമുള്ള ഹോണ്ടയുടെ ബിഗ്‌വിംഗ് ഡീലർഷിപ്പുകളിൽ ബുക്കിംഗുകൾ ആരംഭിച്ചു. ഉപഭോക്താക്കളുടെ ഡെലിവറികൾ ജൂലായ് മുതൽ തുടങ്ങും.
പുതിയ പതിപ്പ് കൂടുതൽ സാങ്കേതിക നവീകരണങ്ങളോടെ ഇന്ത്യയിലെ അഡ്വെഞ്ചർ പ്രേമികൾക്ക് അതുല്യമായ അനുഭവം നൽകുമെന്ന് വിശ്വാസമുണ്ടെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സി.ഇ.ഒയുമായ സുട്‌സുമു ഒട്ടാനി പറഞ്ഞു:
പുതുക്കിയ എക്‌സ്.എൽ750 ട്രാൻസ്ആൽപ്പ് ഇന്ത്യൻ അഡ്വെഞ്ചർ ടൂറിംഗ് മാർക്കറ്റിന്റെ നിലവാരങ്ങൾ ഉയർത്തുന്നതാണെന്ന് രാജ്യത്തെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥൂർ പറഞ്ഞു.
രണ്ട് നിറങ്ങളിൽ വിപണിയിൽ
പുതിയ എക്‌സ്.എൽ750 ട്രാൻസ്ആൽപ്പ് രണ്ട് നിറത്തിൽ ലഭ്യമാകും:
ആകർഷണങ്ങൾ
750 ട്രാൻസ്ആൽപ്പിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്നത് 755 സിസി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ എൻജിനാണ്. ഇത് 9,500 അർ.പി.എമ്മിൽ 67.5 കിലോവാട്ട് ശക്തിയും, 7,250 അർ.പി.എമ്മിൽ 75 എൻ.എം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയർബോക്‌സാണുള്ളത്. ത്രോട്ടിൽബൈവയർ ) സാങ്കേതികവിദ്യയിലൂടെ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് സിസ്റ്റങ്ങൾ, റൈഡർമാർക്ക് അഞ്ച് റൈഡിംഗ് മോഡുകൾക്ക് ഇടയിൽ തിരഞ്ഞെടുക്കാനാവുന്ന സൗകര്യം നൽകുന്നു.
വില (എക്‌സ്‌ഷോറൂം, ഗുരുഗ്രാം)
10,99,990 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |