കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ മഹീന്ദ്രാസ് ട്രക്ക് ആൻഡ് ബസ് ബിസിനസ് (എം.ടി.ബി), എൽ.സി.വി വിഭാഗത്തിൽ ഏറ്റവും ഉയർന്ന മൈലേജും ലാഭവും ഉറപ്പുനൽകി പുതിയ ഫ്യൂരിയോ 8 വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും ഉയർന്ന മൈലേജ് നേടൂ, ഇല്ലെങ്കിൽ ട്രക്ക് തിരികെ നൽകൂ എന്ന മഹീന്ദ്രയുടെ അതുല്യ ഗ്യാരന്റിയോടെയാണ് ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ ട്രക്കുകളുടെ ആധുനിക ശ്രേണിയായ ഫ്യൂരിയോ 8 എത്തുന്നത്.
മഹാരാഷ്ട്രയിലെ ചക്കാനിലുള്ള മഹീന്ദ്രയുടെ ലോകോത്തര പ്ലാന്റിലാണ് നിർമ്മാണം. എൽ.സി.വി വിഭാഗത്തിലെ വൈവിദ്ധ്യമാർന്ന ബിസിനസ് ആവശ്യകതകൾ നിറവേറ്റുന്ന തരത്തിൽ 4-ടയർ കാർഗോ, 6-ടയർ കാർഗോ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് മഹീന്ദ്ര ഫ്യൂരിയോ 8 വരുന്നത്.
പ്രത്യേകതകൾ
മികച്ച ഇൻക്ലാസ് മൈലേജ്, ഉയർന്ന പേലോഡ് ശേഷി, സുഖകരമായ റൈഡിനും സുരക്ഷയ്‌ക്കുമായി അത്യാധുനിക ക്യാബിൻ എന്നിവ വാഗ്ദാനം ചെയ്യുന്നു. 6 ടയറുകളിൽ 22 അടി ലോഡ് ബോഡിയും, 4 ടയറുകളിൽ 20 അടി ലോഡ് ബോഡിയും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ എൽ.സി.വിയാണിത്. കൂടുതൽ ലോഡ് വഹിക്കാൻ മഹീന്ദ്ര ഫ്യൂരിയോ 8ന് ഏഴടി വീതിയുള്ള ലോഡിംഗ് ഏരിയയും ഉണ്ട്. ഇരട്ട സർവീസ് ഗ്യാരണ്ടിയാണ് മറ്റൊരു സവിശേഷത. 400ലധികം ടച്ച്പോയിന്റുകളിലൂടെ പുതിയ ട്രക്ക് നിരയുടെ സർവീസ് ലഭ്യമാവും. ലൊക്കേഷൻ ട്രാക്കിംഗ്, ജിയോ ഫെൻസിംഗ്, ഫുറ്റ് ഡാഷ്ബോർഡുകൾ തുടങ്ങിയവ സാധ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും നൂതന ടെലിമാറ്റിക്സ് സാങ്കേതികവിദ്യയായ മഹീന്ദ്ര ഐമാക്സും ഫ്യൂരിയോ 8ൽ സജ്ജീകരിച്ചിട്ടുണ്ട്.
പുതിയ ട്രക്ക് നിര മികവിന്റെയും ഉപഭോക്തൃ കേന്ദ്രീകൃതതയുടെയും പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതും എൽ.സി.വി സെഗ്‌മെന്റിനോടുള്ള പ്രതിബദ്ധത ഉൗട്ടി ഉറപ്പിക്കുന്നതാണ്
വിനോദ് സഹായ്
എക്‌സിക്യുട്ടീവ് ബോർഡ് അംഗം
മഹീന്ദ്ര ഗ്രൂപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |