കോഴിക്കോട്: കല്യാൺ ഡവലപ്പേഴ്‌സിന്റെ കോഴിക്കോട്ടെ ആദ്യ ഭവന പദ്ധതിയായ 'കല്യാൺ കോർട്ട്‌യാർഡ് ' പണി പൂർത്തിയാക്കി ഉപയോക്താക്കൾക്ക് താക്കോൽ കൈമാറി. റാവിസ് കടവിൽ സംഘടിപ്പിച്ച താക്കോൽ കൈമാറ്റ ചടങ്ങ് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇതോടെ കല്യാൺ ഡവലപ്പേഴ്‌സ് കേരളത്തിലെമ്പാടുമായി 16 ഭവന പദ്ധതികൾ പണി പൂർത്തീകരിച്ച് താക്കോൽ കൈമാറി.
ചേവായൂരിലുള്ള കല്യാൺ കോർട്ട്‌യാർഡിൽ 21 നിലകളിലായി 94 അപ്പാർട്ട്‌മെന്റ് യൂണിറ്റുകളാണുള്ളത്. സ്വിമ്മിംഗ് പൂൾ, ജിം, പാർട്ടി ഹാൾ, കുട്ടികളുടെ കളിസ്ഥലം തുടങ്ങി ഏറ്റവും നവീനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |