കൊച്ചി: ഇന്ത്യയിലെ പ്രമുഖ മൊബൈൽ ആക്‌സസറീസ് ബ്രാൻഡായ കെ.ഡി.എമ്മിന് സീ ഭാരതിന്റെ 'ഭാരത് കി ഉഡാൻ അവാർഡ്' ലഭിച്ചു. ഭക്തർക്ക് ചാർജിംഗ് പിന്തുണ നൽകുന്നതിനായി 1080 മൊബൈൽ ചാർജിംഗ് പോയിന്റുകൾ മഹാ കുംഭിൽ കെ.ഡി.എം സ്ഥാപിച്ചിരുന്നു. ഇതുവഴി 45 ദിവസത്തെ പരിപാടിയിൽ 23 ലക്ഷത്തിലധികം ഫോണുകൾ ചാർജ് ചെയ്തു.മഹാ കുംഭത്തിൽ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള ഭക്തർക്ക് കുടുംബവുമായും പ്രിയപ്പെട്ടവരുമായും ബന്ധം നിലനിർത്താൻ കഴിയുമെന്ന് ഇതിലൂടെ ഉറപ്പാക്കി. കെ.ഡി.എം ഭാരത് കാ ചാർജർ ഉപയോഗിച്ച് മൊബൈലും സമ്പദ്‌വ്യവസ്ഥയും ചാർജ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ തുടരാൻ അവാർഡ് പ്രേരിപ്പിക്കുന്നതായി സ്ഥാപകൻ എൻ. ഡി മാലി പറഞ്ഞു. 2030 ഓടെ 10 കോടി വീടുകളിൽ എത്തിച്ചേരാനും 50,000 സ്ത്രീകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും കെ.ഡി.എം ലക്ഷ്യമിടുന്നതായും അദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |