കൊച്ചി: ഉപഭോക്താക്കൾക്ക് അധിക സേവനങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ) മെഗാ നാണയ എക്സ്ചേഞ്ച് മേള സംഘടിപ്പിച്ചു. എസ്.ബി.ഐ തിരുവനന്തപുരം സിറ്റി ശാഖയിൽ നടന്ന ചടങ്ങിൽ റിസർവ് ബാങ്ക് ജനറൽ മാനേജർ പദ്‌മ നായർ മേള ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ എ. ഭുവനേശ്വരിയും പങ്കെടുത്തു. ഡിജിറ്റൽ പേയ്മെന്റുകൾ ഗണ്യമായി വർദ്ധിക്കുകയാണെങ്കിലും ഉപഭോക്താക്കൾക്കിടെയിൽ നാണയങ്ങളുടെ ആവശ്യമേറുകയാണെന്ന് പദ്‌മ നായർ പറഞ്ഞു. എസ്.ബി.ഐ തിരുവനന്തപുരം സർക്കിളിന്റെ പരിധിയിലെ 1286 ശാഖകളിലും നാണയ എക്സ്ചേഞ്ച് മേള സംഘടിപ്പിച്ചുവെന്ന് എ. ഭുവനേശ്വരി വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ ശാഖകളിൽ നടത്തിയ മേളയിലൂടെ 180 ലക്ഷം രൂപയുടെ വിവിധ ഡിനോമിനേഷനിലുള്ള 35 ലക്ഷം നാണയങ്ങൾ മാറ്റി നൽകിയെന്നും ഭുവനേശ്വരി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |