തൃശൂർ: ലോഹിതദാസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഷോർട്ട് ഫിലിം തിരക്കഥ മത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം ചെറുകഥാകൃത്ത് വി.കെ.കെ.രമേഷിനേയും, രണ്ടാം സ്ഥാനം ശ്രീനാഥ് ശിവ തൃശൂർ, മൂന്നാം സ്ഥാനം ഷാഹിദ്. സി.എ.കെ, ഈരാറ്റുപേട്ട എന്നിവർക്ക് ലഭിച്ചു. സുരേഷ് ഇരിങ്ങല്ലൂർ, റോസി ചെറിയാൻ, ഐ.ഡി.രഞ്ജിത്ത്, സുരേഷ് കുനിശ്ശേരി, വിമൽ ജയദേവ്, രാകേഷ്‌നാഥ്, എം.കെ.നൗഷാദ് അലി, ശ്രീജിത്ത് തൃശൂർക്കാരൻ, കെ.ആർ.നാരായണൻ, ഷാന്റോ ബാബു, ടി.എസ്.സന്തോഷ് എന്നിവർക്ക് പ്രോത്സാഹന സമ്മാനം നൽകും. 28ന് വൈകിട്ട് 4.30ന് കേരള സാഹിത്യ അക്കാഡമിയിൽ സ്മൃതിമണ്ഡപത്തിൽ നടക്കുന്ന ലോഹിതദാസ് സ്മരണ പുഷ്പാർച്ചനയിൽ എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. ചിൽഡ്രൻ ഫിലിം ക്ലബ്ബാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |