തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതുസർക്കാരിന്റെ ഭരണ തകർച്ചയുടെ നേർചിത്രമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുറോളജി വിഭാഗം മേധാവി ഡോ. ഹാരീസ് ഹസന്റെ വെളിപ്പെടുത്തലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതി ഒരു സർക്കാർ ആശുപത്രിയിലെ കാര്യമല്ല. എല്ലാ മെഡിക്കൽ കോളേജുകളുടെയും ജില്ലാ,താലൂക്ക്,പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും സ്ഥിതിയും പരിതാപകരമാണ്. മരുന്നു ക്ഷാമവും ജനത്തെ വലയ്ക്കുന്നു. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് അവശ്യസർവീസുകളെ ബാധിച്ചിരിക്കുന്നത്. ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം ആർഭാടത്തിനും ധൂർത്തിനും മുഖ്യമന്ത്രിയും മന്ത്രിമാരും ചെവഴിക്കുന്നതിനാലാണ് ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. സൂപ്രണ്ട് മുതൽ മന്ത്രിയുൾപ്പെടെയുള്ളവരെ ഉപകരണക്ഷാമത്തെ കുറിച്ച് ഹാരീസ് അറിയിച്ചിട്ടും പരിഹാരം കാണാൻ കഴിയാത്തത് ഗുരുതരമായ സാഹചര്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |