കൊച്ചി: പുനരുപയോഗ ഊർജ്ജ മേഖലയിൽ 200 കോടി രൂപയുടെ പദ്ധതിയുമായി ഇൻകെൽ.
കമ്പനിയുടെ ബോർഡ് യോഗത്തിന് വ്യവസായ മന്ത്രി പി.രാജീവാണ് ഇക്കാര്യം അറിയിച്ചത്.
ഐ.ജി.ടി.പി.എൽ, ഹൈലൈറ്റ് ഗ്രൂപ്പ് തുടങ്ങിയവരുമായി ചേർന്നാണ് ഇൻകെൽ പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇൻകെലിന്റെ മലപ്പുറം ഗ്രീൻസ് വ്യവസായ പാർക്കിൽ 75 ഏക്കറിൽ 23.2 മെഗാ വാട്ട് സോളാർ വൈദ്യുതി പദ്ധതിക്കാണ് ആദ്യഘട്ടത്തിൽ തുടക്കമാകുന്നത്. കാസർകോട്, പാലക്കാട് ജില്ലകളിലും ഭൂമി വാങ്ങി പദ്ധതി വിപുലീകരിക്കുമെന്നും പി.രാജീവ് അറിയിച്ചു.പൊതു- സ്വകാര്യ പങ്കാളിത്ത സംരംഭമായ ഇൻകെൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 123.87 കോടി രൂപയുടെ റെക്കാഡ് വിറ്റുവരവ് കൈവരിച്ചു. 23.53 കോടി രൂപയാണ് അറ്റാദായം. മൂന്നാം വർഷവും ലാഭവിഹിതം നൽകാനാണ് ആലോചിക്കുന്നത്.
ഇൻകെൽ മാനേജിംഗ് ഡയറക്ടർ ഡോ.കെ. ഇളങ്കോവൻ, സ്വതന്ത്ര ഡയറക്ടർമാരായ ജേക്കബ് കോവൂർ നൈനാൻ, അഡ്വ ഗീതാ കുമാരി, ബിസിനസ് ഡെവലപ്പ്‌മെന്റ് സീനിയർ ഡി.ജി.എം ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |