കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില പൊതുമേഖല എണ്ണ കമ്പനികൾ കുറച്ചു. 19 കിലോ സിലിണ്ടർ ഒന്നിന് 57.5 രൂപ കുറഞ്ഞ് കൊച്ചിയിൽ വില 1672 രൂപയായി. 1729.5 രൂപയായിരുന്നു പഴയ നിരക്ക്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറുകൾക്ക് നാലുമാസത്തിനിടെ 140 രൂപയുടെ ഇടിവുണ്ടായി. ഏപ്രിലിൽ 43 രൂപയും മേയിൽ 15 രൂപയും ജൂണിൽ 24 രൂപയും കുറച്ചിരുന്നു.
ഇന്നലെ മുതൽ പുതിയ വില പ്രാബല്യത്തിലായി. ഡൽഹി 58.5, മുംബായ് 58, ചെന്നൈ 57.7 രൂപ വീതമാണ് കുറവുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |