കൊച്ചി: 'സീസൺ ഓഫ് സ്പാർക്കിൾ" എന്ന പേരിൽ കേരളത്തിലെ ഷോറൂമുകളിൽ ഡയമണ്ട് ഫെസ്റ്റിന് തുടക്കം കുറിച്ച് ഭീമ ജുവൽസ്. ഡയമണ്ട്, സോളിറ്റയേഴ്സ് ആഭരണങ്ങൾക്ക് മാത്രമായി പ്രത്യേകം ഓഫറുകൾ നൽകുന്ന 'സീസൺ ഒഫ് സ്പാർക്കിൾ" 2025 ജൂലായ് 27 വരെയാണ് നടക്കുന്നത്. ഡയമണ്ട് കാരറ്റ് വാല്യുവിന് 30 ശതമാനം വരെ കിഴിവ്, അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് ഫ്ളാറ്റ് 30ശതമാനം കിഴിവ്, സോളിറ്റയേഴ്സിന് ഓരോ കാരറ്റിനും 10 ശതമാനം വരെ കിഴിവ് എന്നിങ്ങനെയാണ് ഓഫറുകൾ.
സ്വർണാഭരണം വാങ്ങുമ്പോൾ കാരറ്റ് വാല്യുവിന് 2500 രൂപ മൂല്യമുള്ള എക്സ്ക്ലൂസീവ് ഡയമണ്ട് കൂപ്പണും നറുക്കെടുപ്പിലൂടെ ഡയമണ്ട് പെൻഡന്റുകളും സ്വർണ്ണനാണയങ്ങളും നൽകും. ഉപഭോക്താക്കൾക്കുള്ള ആദരവായാണ് സീസൺ ഒഫ് സ്പാർക്കിൾ ക്യാമ്പയിന് തുടക്കമിടുന്നതെന്ന് ഭീമ ജുവൽസിന്റെ മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |