കൊച്ചി: രാജ്യത്തെ മുൻ നിര ധനകാര്യ സേവന സ്ഥാപനങ്ങളിലൊന്നായ ജെ.എം ഫിനാൻഷ്യലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജെ.എം ഫിനാൻഷ്യൽ അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ പുതിയ ഇക്വിറ്റി സ്‌കീം 'ജെ.എം ലാർജ് ആൻഡ് മിഡ് കാപ് ഫണ്ട്' എന്ന പേരിൽ അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫർ (എൻ.എഫ്.ഒ) ഇന്ന് മുതൽ ജൂലായ് 18 വരെ സബ്‌സ്‌ക്രൈബ് ചെയ്യാം. ലാർജ് കാപ്, മിഡ് കാപ് ഓഹരികളിൽ ഒരേ സമയം നിക്ഷേപിക്കാൻ കഴിയുന്ന വിധമാണ് ഇതിന്റെ ഘടന. മികച്ച ഗുണ നിലവാരവും വളർച്ചയും കോർപറേറ്റ് പശ്ചാത്തലവുമുള്ള ഓഹരികളിൽ നിക്ഷേപിച്ച് ലാഭം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഏതു സമയവും പണമാക്കി മാറ്റാനും യഥേഷ്ടം ചേരാനും സൗകര്യമുള്ള പോർട്ട്ഫോളിയോയാണ് ഈ ഫണ്ടുകളുടേത്. വളർച്ചയ്‌ക്കൊപ്പം ഫലപ്രദമായി റിസ്‌ക്ക് കൈകാര്യം ചെയ്യാനും സാധിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. രാജ്യത്തെ മുൻനിര കമ്പനികളുടെ വലുപ്പവും ഭദ്രതയും ഉറപ്പു നൽകുന്ന ലാർജ്, മിഡ്കാപ് ഫണ്ടുകൾക്ക് ആവേശകരമായ തുടക്കമാണിതെന്ന് ജെ.എം ഫിനാൻഷ്യൽ അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസർ, ഇക്വിറ്റി, സതീഷ് രാമനാഥൻ അഭിപ്രായപ്പെട്ടു. പുതിയ ലാർജ് ആൻഡ് മിഡ്കാപ് ഫണ്ടിലൂടെ ഉയർന്ന ഗുണ നിലവാരമുള്ള ബ്ലൂചിപ് ഓഹരികളുടെയും ഉയർന്നു വരുന്ന പുതിയ കമ്പനികളുടെയും ഭദ്രതയും പ്രതിരോധ ശേഷിയും സമന്വയിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ജെ.എം ഫിനാൻഷ്യൽ അസെറ്റ് മാനേജ്‌മെന്റ് സീനിയർ ഫണ്ട് മാനേജർ അസിത് ഭണ്ഡാർകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |